Advertisement

വായു മലിനീകരണം; ഡൽഹിയിൽ പടക്ക നിരോധനം തുടരും

September 7, 2022
Google News 1 minute Read

ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലിക്ക് പടക്കങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. 2023 ജനുവരി 1 വരെ ഈ നിയന്ത്രണം തുടരും.

പരിസ്ഥിതി കണക്കിലെടുത്താണ് ഡൽഹി സർക്കാർ പടക്ക നിരോധനം തുടരാൻ തീരുമാനിച്ചത്. ഇത്തവണ ഓൺലൈൻ പടക്കം വിൽപന/വിതരണത്തിനും നിരോധനം ഉണ്ടാകും. നിരോധനം കർശനമായി നടപ്പാക്കാൻ ഡൽഹി പൊലീസ്, ഡിപിസിസി, റവന്യൂ വകുപ്പ് എന്നിവരുമായി ചേർന്ന് കർമപദ്ധതി തയ്യാറാക്കും.

ശീതകാല പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും യോഗം ചേർന്നതായി മറ്റൊരു ട്വീറ്റിൽ ഗോപാൽ റായ് പറഞ്ഞു. സർക്കാർ തയ്യാറാക്കിയ 15 ഫോക്കസ് പോയിന്റുകളിൽ വിശദമായ പദ്ധതികൾ തയ്യാറാക്കാൻ 30 ഓളം വകുപ്പുകളെ ചുമതലപ്പെടുത്തി. 15നകം എല്ലാ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് എടുത്ത് വിശദമായ ശീതകാല കർമ്മ പദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: Delhi’s Ban On Firecrackers To Continue This Diwali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here