Advertisement

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്

September 7, 2022
Google News 2 minutes Read
fort kochi fishermen shoot

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തോപ്പുംപടി സിഐ. മത്സ്യത്തൊഴിലാളികളുടെ ആരോപണവും, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന നാവിക സേനയുടെ വിശദീകരണവും അടക്കം അന്വേഷിക്കും. കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് ( fort kochi fishermen shoot ) .

അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് വെടിയേറ്റത്. എന്തോ വന്ന് കാതിൽ കൊള്ളുകയായിരുന്നുവെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു. താൻ മറിഞ്ഞു വീണു. വെടിവയ്ച്ചതായിരിക്കും എന്ന് സ്രാങ്കാണ് പറഞ്ഞത്. സമീപത്തു നിന്ന് പെല്ലറ്റും കിട്ടിയെന്ന് സെബാസ്റ്റ്യൻ പറ‍ഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മൽസ്യതൊഴിലാളികൾ അറിയിച്ചു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് പ്രതികരണം.

Story Highlights: fort kochi fishermen shoot police start investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here