Advertisement

ബിവറേജസ് കോർപ്പറേഷനിലും ദേവസ്വം ബോർഡിലും ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; പ്രതി കീഴടങ്ങി

September 7, 2022
Google News 2 minutes Read
Fraud by offering government jobs; The suspect surrendered

ബിവറേജസ് കോർപ്പറേഷൻ, ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ആലപ്പുഴയിലാണ് സംഭവം. ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജനാണ് കോടതിയിലെത്തി കീഴടങ്ങിയത്. ഇയാൾക്കെതിരെ 24 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ വെളിവായത്. വിവിധ ജില്ലകളിൽ നിന്നായി 50 ലധികം പേർ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക നിഗമനം. ക്ളർക്ക്, അറ്റൻഡർ, പ്യൂൺ തസ്‌തികകളിൽ നിയമനം വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ( Fraud by offering government jobs; The suspect surrendered ).

Read Also: ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച: പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ; പിടിയിലായത് ‘പാണിയം ഗ്യാങ്ങി ‘ലെ മൈനാകം രാജേഷ്

കൂട്ടു പ്രതികളായ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി. അരുൺ (24), കണ്ണമംഗലം വടക്ക് മങ്കോണത്ത് അനീഷ് (24), ഓലക്കെട്ടിയമ്പലം ശ്രേഷ്‌ഠത്തിൽ എസ്. ആദിത്യൻ (22) എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. വിനീഷിനെ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ബിവറേജസ് കോർപ്പറേഷനിലും ദേവസ്വം ബോർഡിലും ജോലി വിഞ്ജാപനം വരുന്ന സമയത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഒമ്പതു ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപയാണ് പലരോടും ആവശ്യപ്പെട്ടിരുന്നത്. ഇടപാട് ഉറപ്പിച്ചാൽ പകുതി തുക നൽകണം. ജോലി ലഭിക്കുമ്പോൾ ബാക്കി തുക കൈമാറണമെന്നാണ് വ്യവസ്ഥ. അതിനാൽ ചില ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

Story Highlights: Fraud by offering government jobs; The suspect surrendered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here