കടയിൽ നിന്ന് എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി

കടയിൽ നിന്ന് നിന്ന് 2.10ഗ്രാം എം.ഡി.എം.എ.യും 317 ഗ്രാം കഞ്ചാവും പിടികൂടിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂടിനടുത്തുള്ള വെമ്പായത്താണ് സംഭവം. അഴൂർ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈൽ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read Also: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ
നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്.
Story Highlights:MDMA and cannabis were seized from the shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here