കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19), അഞ്ചൽ അരീക്കൽ പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ (18) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ( Two students arrested with MDMA in kollam ).
Read Also: ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; കൊല്ലത്ത് ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ
അയൽ സംസ്ഥാനത്ത് നിന്ന് വൻതോതിൽ ലഹരി മരുന്നുകൾ എത്തുന്നതായുള്ള വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെ പിടികൂടിയത്.
ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ആന്റി നാർക്കോട്ടിക്ക് വിഭാഗം എ.സി.പി സക്കറിയ മാത്യു അറിയിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്.
Story Highlights: Two students arrested with MDMA in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here