ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം; അപൂർവ പ്രതിഭാസത്തിന് പിന്നിലെ കാരണം തേടി ആളുകൾ
കൗതുകമായി ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം. ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വെളുത്ത നിറത്തില്‍ തളിക പോലെ കാണപ്പെട്ട ഈ മേഘം നിരവധി അഭ്യുഹങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ ഇതൊരു സ്വാഭാവിക രൂപം മാത്രമാണെന്ന് വ്യക്തമാക്കി ഗവേഷകർ രംഗത്തെത്തി. കോസ്മിക് ഗയ എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹാവായിയിലെ മൗനാകിയ മേഖലയിലും ഇതുപൊലൊരു വിചിത്ര മേഘം രൂപപ്പെട്ടിരുന്നു.
വിചിത്ര രൂപത്തില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ലന്‍റിക്യുലാര്‍ വിഭാഗത്തില്‍ പെടുന്ന മേഘമാണ് എന്നും ഗവേഷകർ വിശദീകരണം നൽകി. ലെന്‍സിന്‍റെ രൂപത്തിലുള്ള വസ്തു ലന്‍റിക്കുലാര്‍ എന്നതിനർത്ഥം. നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്‍റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപത്തിൽ പ്രത്യക്ഷപെട്ടതിനാലാണ് ലെന്‍റിക്യുലാര്‍ എന്ന് പേര് വീണത്.
മലനിരകളുള്ള മേഖലകളില്‍ ശക്തമായ കാറ്റുള്ള സമയത്താണ് ഏറെ ഉയരത്തില്‍ സമാന രൂപത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളത്. ഈര്‍പ്പമുള്ള കാറ്റ് മലനിരകളുടെ മുകളിലേക്കെത്തുമ്പോഴാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടുന്നത്. ഉയരം കൂടും തോറും കാറ്റിന് കൂടുതല്‍ തണുപ്പേറുകയും മർദം കുറയുകയും ചെയ്യും.
ഇങ്ങനെ രൂപപ്പെടുന്ന മേഘങ്ങളുടെ സ്വഭാവത്തിന് മറ്റ് മേഘങ്ങളുടേതുമായി കാര്യമായ വ്യത്യാസമൊന്നുമില്ല. സാധാരണ ഇത്തരം മേഘങ്ങള്‍ രൂപപ്പെട്ടാലും മറ്റ് മേഘങ്ങളുടെ സാന്നിധ്യം കൊണ്ട് ഇവയുടെ വ്യത്യസ്ത രൂപം ശ്രദ്ധിക്കപ്പെടാറില്ല.
Story Highlights: mountaintop clouds and flying saucers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here