പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് സംഭവം. ചിറ്റൂർ വിളയോടി ജെ. ജിബിനെയാണ് (28) മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് 12 വയസുകാരിയായ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ജിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴൽക്കിണറിൽ തള്ളി; രണ്ട് പേർ അറസ്റ്റിൽ
പീഡനത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു. അതിന് ശേഷമാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവരമറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും. കുറച്ച് ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: young man who molested a twelve-year-old girl was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here