Advertisement

‘അടിവസ്ത്രം വാങ്ങാനാണ് ഡൽഹിക്ക് പോയത്’; വിവാദ പ്രസ്താവനയുമായി ഹേമന്ത് സോറന്റെ സഹോദരൻ

September 8, 2022
Google News 2 minutes Read

വിവാദ പ്രസ്താവനയുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദരനും എംഎൽഎയുമായ ബസന്ത് സോറൻ. ഝാർഖണ്ഡിലെ രാഷ്ട്രീയ സാഹചര്യം വഷളാവുന്നതിൻ്റെ സാഹചര്യത്തിൽ സോറൻ കഴിഞ്ഞ ദിവസം ഡൽഹിക്ക് പോയിരുന്നു. ഡൽഹിയിൽ നിന്ന് തിരികെവന്നപ്പോൾ എന്തിനാണ് ഡൽഹിക്ക് പോയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതിനു മറുപടി ആയി ‘അടിവസ്ത്രം വാങ്ങാനാണ് ഡൽഹിക്ക് പോയത്’ എന്ന് ബസന്ത് സോറൻ പ്രതികരിക്കുകയായിരുന്നു.

ദുംക എംഎൽഎ ആയ ബസന്ത് സോറൻ്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. “അടിവസ്ത്രം തീർന്നുപോയി. അതുകൊണ്ട് ഞാൻ ഡൽഹിക്ക് പോയി അത് വാങ്ങുകയായിരുന്നു.” എന്നാണ് ബസന്ത് സോറൻ പ്രതികരിച്ചത്.

Story Highlights: buy undergarments Hemant Soren Basant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here