ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിന്റെ ഉത്സവവേദി പ്രേക്ഷകന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത സന്തോഷവും നിമിഷങ്ങളുമായിരുന്നു.
കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. ഇതോടെ ഈ തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. മലയാളികളുടെ സ്വീകരണ മുറികളിലെത്തിയ അന്ന് മുതൽ ഇന്നുവരെ അവരുടെ കളിചിരികൾക്കും പാട്ടിനുമൊപ്പം പ്രേക്ഷകരും യാത്ര തുടരുകയായിരുന്നു. കുട്ടികളെ സ്വന്തം കുഞ്ഞിനെ എന്നോണമാണ് പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുന്നത്.
പാട്ട് പോലെ കുഞ്ഞുങ്ങളുടെ കുസൃതികളും മതിമറന്ന് ആസ്വദിക്കുന്നവരാണ് ഇതിന്റെ പ്രേക്ഷകർ. പ്രായത്തിലെ ഇളപ്പം പാട്ടിലില്ല. കുറുമ്പുകാട്ടി വേദിയിലെത്തും, പാടുന്ന പാട്ടിനെ കുറിച്ച് പറയുമ്പോൾ, അതിവരെ കൊണ്ട് സാധിക്കുമോ എന്ന് തോന്നും. പാടിത്തുടങ്ങിയാൽ തഴക്കം വന്ന ഗായകരുടെ വഴക്കം. ഇതാണ് അവരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കിയത്.
Story Highlights: Flowers Top Singer Season 2; Srinand Vinod is the winner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here