മോദിജീ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും, ഒരു ഇടനിലക്കാരുമില്ലാതെ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ, ഫണ്ട് അനുവദിച്ചതിൽ, ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു ( Hareesh Peradi thanks PM Modi ).
ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യമെന്നു ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മോദിജീ, ഞാൻ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ, ഫണ്ട് അനുവദിച്ചതിൽ, ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം. മോദിജീ, ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Story Highlights: flowers Top Singer 2 mega marathon grand finale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here