Advertisement

പിതാവിന് ഭാര്യയുമായി അവിഹിതം, മകൻ 70 കാരനെ വെട്ടിക്കൊന്നു

September 8, 2022
Google News 2 minutes Read

മധ്യപ്രദേശിലെ കട്‌നിയിൽ 70 കാരനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. തൻ്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം. 25 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബദ്‌വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ കചാരി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലക്ഷ്മൺ കുമാർ (25) തിങ്കളാഴ്ചയാണ് മുംബൈയിൽ നിന്ന് ഗ്രാമത്തിലെത്തിയത്. മദ്യപാനിയായ ഇയാൾ പിതാവിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചു. തർക്കത്തെ തുടർന്ന് അച്ഛൻ നന്ദിലാലിനെ മഴു കൊണ്ട് ആവർത്തിച്ച് വെട്ടി.

നന്ദിലാലിനെ ആദ്യം പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് കട്‌നിയിലെ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചു. എന്നാൽ നില വഷളായതോടെ ജബൽപൂരിലെ സർക്കാർ മെഡിക്കൽ കോളജിലക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ നന്ദിലാൽ മരിച്ചു. മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Story Highlights: Man accuses father of having illicit relations with wife, kills him with axe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here