രാജ്പഥ് ഇനിമുതൽ കർത്തവ്യപഥ്; നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്പഥ് ഇനിമുതൽ കർത്തവ്യപഥ് എന്നറിയപ്പെടും. ഇതിന്റെ ഉദ്ഘാടനം നിർവഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലത്തെത്തിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുളള പാതയുടെ പേരാണ് കേന്ദ്രസർക്കാർ മാറ്റിയത്. ( Rajpath is now Karthavyapath; Narendra Modi arrived for the inauguration ).
Read Also: ‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്
കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് പേരുമാറ്റത്തിന് പിന്നിലെ കാരണം. ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്‌സ്വേ’ എന്ന് അറിയപ്പെട്ടിരുന്ന ഈ രാജ് പഥാണ് ഇന്നുമുതൽ കർത്തവ്യ പഥായി അറിയപ്പെടുക. സ്വാതന്ത്ര്യത്തിനുശേഷം കിങ്‌സ്വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കർത്തവ്യപഥ്’ എന്നാക്കി മാറ്റിയത്.13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.
ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളിൽ മനോഹരമായ പുൽമൈതാനവും ഒരുങ്ങി കഴിഞ്ഞു.പുൽമൈതാനങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. ഇരുവശങ്ങളിലായി ഉള് രണ്ട് കനാലുകൾക്ക് മുകളിലായി 16 പാലങ്ങളാണുള്ളത്.
Story Highlights: Rajpath is now Karthavyapath; Narendra Modi arrived for the inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here