ഹെൽമെറ്റും മഴക്കോട്ടും ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു

ഹെൽമെറ്റും മഴക്കോട്ടും ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്ന ശേഷം കടന്നുകളഞ്ഞു. കണ്ണൂർ ജില്ലയിലെ മാണിയൂർ വേശാലയിലാണ് സംഭവം. കെ. ഓമനയുടെ രണ്ടേകാൽ പവൻ സ്വർണ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ( two-member gang on a bike robbed the housewife’s necklace ).
Read Also: ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം മാലപൊട്ടിച്ചു കടന്നുകളയുകയായിരുന്നു. മോഷ്ടാക്കൾ കൂടാളി റോഡിലേക്കാണ് ബൈക്കിൽ കടന്നുകളഞ്ഞത്. ഹെൽമെറ്റും മഴക്കോട്ടും ധരിച്ചാണ് മോഷ്ടാക്കളെത്തിയതെന്നും അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും ഓമന പറയുന്നു.
Story Highlights: two-member gang on a bike robbed the housewife’s necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here