Advertisement

സ്കൂട്ടറുകളിൽ കഞ്ചാവും മയക്കുമരുന്നും; യുവാക്കൾ പിടിയിൽ

September 8, 2022
2 minutes Read
Youth arrested with ganja and drugs

സ്കൂട്ടറുകളിൽ എത്തിച്ച കഞ്ചാവും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. നന്നാട്ടുകാവ് ആരാമം വീട്ടിൽ ആരോമൽ രമേശ്‌ (22)​, കോലിയക്കോട് പൂലന്തുറ ഹിദായത്ത് നഗറിൽ അൽത്താഫ് മൻസിലിൽ അൽത്താഫ് (21)​ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പൂലന്തുറ ഭാഗത്ത് വിദ്യാർത്ഥികൾകടക്കം മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് അൽത്താഫ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ( Youth arrested with ganja and drugs ).

Read Also: കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് രണ്ട് കിലോ കഞ്ചാവും വെയ്യിങ് മെഷീനും

സ്കൂൾ കോളജ് കുട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിൽപ്പെട്ട ഇവർ രണ്ട് സ്കൂട്ടറുകളിലായി 225 ഗ്രാം കഞ്ചാവും 1.47ഗ്രാം എം.ഡി.എം.എയുമായി വരും വഴിയാണ് പിടിയിലായത്. കുറേ നാളുകളായി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവിന്റെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

Story Highlights: Youth arrested with ganja and drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top