ചൂളയിൽ നിന്ന് ഉരുക്ക് തെറിച്ച് തൊഴിലാളി മരിച്ചു; സ്റ്റീൽ ഫാക്ടറിക്കെതിരെ കേസ്

മഹാരാഷ്ട്രയിലെ സ്റ്റീൽ ഉൽപന്ന നിർമാണ ഫാക്ടറിയിൽ, ചൂളയിൽ നിന്നുള്ള ചൂടു ഉരുക്ക് തെറിച്ച് ഒരു തൊഴിലാളി മരിക്കുകയും, അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പാൽഘർ ജില്ലയിലെ വാഡ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കമ്പനിയിൽ ഓഗസ്റ്റ് 22 ന് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
അബിത്ഘർ ഗ്രാമത്തിലെ സൂര്യ കമ്പനിയിൽ ഓഗസ്റ്റ് 22 ന് രാത്രി 10 മണിയോടെ ചൂളയിൽ നിന്ന് ഉരുക്കിയ ചൂടുള്ള ഉരുക്ക് തൊഴിലാളികളുടെ മേൽ വീണാണ് അപകടം. പിന്നാലെ പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ഒരാൾ ഓഗസ്റ്റ് 29 ന് മരിച്ചു. വെള്ളിയാഴ്ചയാണ് മരണത്തെക്കുറിച്ച് വാഡ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കമ്പനി മാനേജ്‌മെന്റിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ 304 (എ) അധിക വകുപ്പ് കൂടി ചേർത്തു.
തൊഴിലാളികൾക്ക് പിപിഇ നൽകാത്തതിന് ഫാക്ടറി മാനേജർ സിദ്ധാർത്ഥ് കുമാർ ബൽറാം പാണ്ഡെക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Story Highlights: 1 Dead 5 Injured In Freak Accident At Maharashtra Steel Factory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here