‘ഞാനാണ് ക്യാപ്റ്റൻ’; തന്നോട് ചോദിക്കാതെ ഡിആർഎസ് എടുത്തതിൽ കലിപ്പിച്ച് ബാബർ അസം

തന്നോട് ചോദിക്കാതെ ഡിആർഎസ് എടുത്തതിൽ അമ്പയറോട് ദേഷ്യപ്പെട്ട് പാകിസ്താൻ നായകൻ ബാബർ അസം. ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ പാകിസ്താൻ 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
Read Also: ‘എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എഴുതിവച്ചിട്ടില്ല’; വിമർശിച്ചവർക്ക് മറുപടിയുമായി ബാബർ അസം
ശ്രീലങ്കൻ ഇന്നിംഗ്സിൻ്റെ 16ആം ഓവറിലാണ് സംഭവം. പേസർ ഹസൽ അലിയുടെ പന്തിൽ ശ്രീലങ്കൻ ഓപ്പണർ പാത്തും നിസങ്ക വിക്കറ്റിനു മുന്നിൽ കുരുങ്ങി. പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ അപ്പീൽ ചെയ്തു. ഈ അപ്പീൽ പരിഗണിച്ചാണ് അമ്പയർ അനിൽ ചൗധരി ഡിആർഎസ് ആവശ്യപ്പെട്ടത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് അസം അമ്പയറോട് ദേഷ്യപ്പെടുകയായിരുന്നു. ‘ഞാനാണ് ക്യാപ്റ്റൻ’ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഈ റിവ്യു പാകിസ്താന് നഷ്ടമാവുകയും ചെയ്തു.
Read Also: ബാബർ അസമിനെ മറികടന്ന് മുഹമ്മദ് റിസ്‌വാൻ ഐസിസി റാങ്കിംഗിൽ ഒന്നാമത്
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് ഓൾഔട്ടായി. ബാബർ അസം (30), മുഹമ്മദ് നവാസ് (26) എന്നിവരാണ് പാകിസ്താൻ ഇന്നിംഗ്സിൽ മികച്ചുനിന്നത്. ശ്രീലങ്കയ്ക്കായി വനിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി പാത്തും നിസങ്ക 55 റൺസെടുത്ത് ടോപ്പ് സ്കോററായി.
Story Highlights: babar azam drs srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here