കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ല; മധുസൂദനന്‍ മിസ്ത്രി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി. പിസിസികളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന് മധുസൂദനന്‍ മിസ്ത്രി വ്യക്തമാക്കി.
പിസിസികളെയോ എഐസിസി തെരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫീസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം. എല്ലാ പ്രതിനിധികള്‍ക്കും ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ ഐഡി കാര്‍ഡ് നല്‍കുമെന്നും തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. മറുപടി തൃപ്തികരമെന്ന് ശശി തരൂരും കാര്‍ത്തി ചിദംബരവും പ്രതികരിച്ചു.
Read Also: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം; യുവാക്കൾക്ക് കൂടുതൽ പ്രധാന്യം
അതേസമയം 280 പേരടങ്ങുന്ന കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കെപിസിസി നേരത്തെ തയ്യാറാക്കിനല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ച് അയച്ചിരുന്നു.
ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാന്‍ഡിന് അയച്ചു. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നല്‍കിയത്.
Story Highlights: Congress won’t release voter list for presidential election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here