Advertisement

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം; യുവാക്കൾക്ക് കൂടുതൽ പ്രധാന്യം

September 10, 2022
1 minute Read

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയിരിക്കുന്നത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അല്പ സമയത്തിനകം നടക്കും.

Read Also: ‘ജയ്‌ഹോ’, കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

കെപിസിസി നേരത്തെ തയ്യാറാക്കിനൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ച് അയച്ചിരുന്നു. ഹൈക്കമാൻഡിൻ്റെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെപിസിസി പുതിയൊരു പട്ടിക ഹൈക്കമാൻഡിന് അയച്ചു. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

Read Also: എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ

Story Highlights: kpcc list aicc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top