Advertisement

രാഷ്ട്രീയാ-പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാൻ സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന്

September 10, 2022
1 minute Read
CPI state leadership meeting

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗണ്‍സിലിലും രാഷ്ട്രീയപ്രമേയത്തിന്‍റെ കരടും ചര്‍ച്ച ചെയ്യും.

പാര്‍ട്ടയില്‍ ജില്ലാ സമ്മേളനങ്ങളില്‍ പലയിടത്തും വിഭാഗീയത തലപൊക്കിയതിനാല്‍ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിഭാഗീയത മിക്ക ജില്ലകളിലും പ്രകടമായി നില്‍ക്കെയാണ് രാഷ്ട്രീയ –പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കാനായി നേതൃയോങ്ങള്‍ തുടങ്ങുന്നത്.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

പതിവിന് വിപരീതമായി ജില്ലാ സമ്മേളനങ്ങളിലുണ്ടായ മത്സരം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇടുക്കിയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ഇ.എസ്.ബിജിമോളെ മത്സരിച്ച് പരാജയപ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് റിപ്പോര്‍ട്ടും ചര്‍ച്ചയും ഇന്ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top