ബുംറയും ഹർഷൽ പട്ടേലും പരുക്കിൽ നിന്ന് മുക്തരായി; ലോകകപ്പ് ടീമിൽ ഉൾപ്പെടുമെന്ന് സ്ഥിരീകരണം

പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരുക്കിൽ നിന്ന് മുക്തരായി. ഇതോടെ ഇരുവരും ടി-20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടും. ലോകകപ്പിനുള്ള ടീമിനെ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇരുവരും തിരികെയെത്തുന്നതോടെ ആവേശ് ഖാനും ഒരു സ്പിന്നറും പുറത്തിരിക്കും. ഏഷ്യാ കപ്പിൽ ബുംറയും ഹർഷൽ പട്ടേലും കളിച്ചിരുന്നില്ല.
Read Also: ഏഷ്യാ കപ്പ്: രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം
പുറത്തേറ്റ പരുക്കിനെ തുടർന്ന് ജൂലായ് മുതൽ ബുംറ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇരുവരും പൂർണ തോതിൽ ഫിറ്റ്നസ് വീണ്ടെടുത്തു.
Read Also: വിജയശില്പിയായി സോഫിയ ഡങ്ക്‌ലി; ഇന്ത്യൻ വനിതകളെ തകർത്ത് ഇംഗ്ലണ്ട്
Story Highlights: bumrah harshal patel t20 world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here