ഒപ്പുവയ്ക്കാനൊരുങ്ങുമ്പോള്‍ മേശപ്പുറമാകെ അലങ്കോലം; അസ്വസ്ഥനായി ചാള്‍സ് രാജാവ്; വിഡിയോ വൈറല്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചരിത്രപ്രസിദ്ധമായ ചടങ്ങുകള്‍ നടന്നത്. ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കിടെ രാജാവ് അസ്വസ്ഥനാകുന്ന ഒരു വിഡിയോ ദൃശ്യവും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രവേശന വിളംബരത്തില്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മേശ വൃത്തികേടായിരിക്കുന്നതാണ് ചാള്‍സ് രാജാവിനെ അസ്വസ്ഥനാക്കിയത്. ആ അസ്വസ്ഥത രാജാവ് പരിചാരകരോട് കൃത്യമായി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. (King Charles Furiously Signals To Aide To Clear Desk During Proclamation)
വിളംബരത്തില്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുന്‍പായി ചാള്‍സ് രാജാവിന്റെ മേശപ്പുറത്ത് മഷിക്കുപ്പികള്‍ ഉള്‍പ്പെടെ നിരന്നിരിക്കുന്നതാണ് രാജാവിനെ അസ്വസ്ഥനാക്കുന്നത്. ഉടന്‍ തന്നെ ഇതെല്ലാം മേശപ്പുറത്തുനിന്നും നീക്കാന്‍ രാജാവ് പരിചാരകരോട് ആവശ്യപ്പെടുന്നു. മോശപ്പുറത്ത് നിരവധി സാധനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതില്‍ രാജാവ് എത്രത്തോളം അസ്വസ്ഥനാണെന്ന് വിഡിയോയിലെ അദ്ദേഹത്തിന്റെ മുഖഭാവം തെളിയിക്കുന്നുണ്ട്.
പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ ആര്‍ക്കായാലും അസ്വസ്ഥത തോന്നുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിഡിയോ കണ്ട് ചിരി വരുന്നുവെന്നാണ് മറ്റൊരു കൂട്ടം ആളുകളുടെ പ്രതികരണം.
Story Highlights: King Charles Furiously Signals To Aide To Clear Desk During Proclamation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here