‘ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു’; വിഎച്ച്പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുനാല്‍ കമ്രയുടെ സ്റ്റേജ് ഷോ റദ്ദാക്കി

വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഹാസ്യതാരം കുനാല്‍ കമ്രയുടെ സ്റ്റേജ് ഷോ റദ്ദാക്കി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ നടത്താനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. ഗുരുഗ്രാം ജില്ലാ കമ്മീഷണര്‍ക്ക് വിഎച്ച്പി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അവഹേളിക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ആരോപിച്ചാണ് കമ്രയുടെ പരിപാടികളെ വിഎച്ച്പി എതിര്‍ത്തത്. തുടര്‍ന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ അധികൃതര്‍ പരിപാടി നിര്‍ത്തിയത്.
Read Also: മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
അതേസമയം തന്റെ പരിപാടി റദ്ദാക്കിയതില്‍ വിഎച്ച്പിയോട് വിശദീകരണം ആവശ്യപ്പെട്ട് കുനാല്‍ കമ്ര രംഗത്തെത്തി. ഹിന്ദുമതത്തെയോ ഹിന്ദു ദൈവങ്ങളെയോ താന്‍ അപമാനിക്കുന്ന വിഡിയോയോ ക്ലിപ്പോ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കുനാല്‍ ആവശ്യപ്പെട്ടു. വിഎച്ച്പിയെ അഭിസംബോധന ചെയ്ത കത്തിലാണ് കുനാലിന്റെ ആവശ്യം.
Read Also: ലെവാന ഹോട്ടൽ തീപിടിത്തം: 19 ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സസ്പെൻഡ് ചെയ്തു
ദൈവവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചോ മതത്തെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചോ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നും കമ്ര കത്തില്‍ പറഞ്ഞു.
Story Highlights: kunal kamra’s stage show cancelled due to vhp protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here