മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

കർണാടക മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ചാന്തി ശേഖറിനെയാണ് കാണാതായത്. ( woman gone missing in mookambika souparnika )
കുളിക്കാൻ ഇറങ്ങിയ ഭർത്താവും മകനും ഒഴുക്കിൽപ്പെട്ടത് കണ്ട യുവതി പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഭർത്താവിനെയും മകനെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
പുഴയിൽ അഗ്‌നിരക്ഷാ സേനയും, പോലീസും തെരച്ചിൽ തുടരുകയാണ്. ബന്ധുക്കളായ 14 അംഗ സംഘം ഇന്നലെ വൈകിട്ടാണ് മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്.
Story Highlights: woman gone missing in mookambika souparnika
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here