ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെട്ടത് കണ്ട് പുഴയിലേക്ക് ചാടി; മൂകാംബികയില്‍ മലയാളി യുവതി മരിച്ചു

മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. (malayali women drowned in river mookambika)
ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ചാന്തിയുടെ ഭര്‍ത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ചാന്തി ശേഖര്‍, ഭര്‍ത്താവ് മുരുകന്‍, മകന്‍ ആദിത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Story Highlights: malayali women drowned in river mookambika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here