രാജസ്ഥാന്‍ കര്‍ത്തവ്യസ്ഥാന്‍ ആക്കുമോ? രാജ്പഥിന്റെ പേരുമാറ്റലിനെ പരിഹസിച്ച് ശശി തരൂര്‍

രാജ്പഫ് പാതയുടെ പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ശശി തരൂര്‍ എംപിയുടെ ട്വീറ്റ്. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് പുതുതായി മാറ്റിയ നാമം. എങ്കില്‍ രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്നാക്കിക്കൂടെയെന്ന് ശശി തരൂര്‍ പരിഹസിച്ചു.
രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ എന്നാക്കി മാറ്റിയെങ്കില്‍ എല്ലാ രാജ്ഭവനുകളുടെയും പേര് കര്‍ത്തവ്യഭവന്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തുകൂടെ? എന്തിന് അവിടെ നിര്‍ത്തണം? ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Common sense on #KartavyaPath from @livemint : https://t.co/h08QFt6ZaA
— Shashi Tharoor (@ShashiTharoor) September 10, 2022
If RajPath is to be renamed #KartavyaPath, shouldn't all Raj Bhavans become Kartavya Bhavans?
Why stop there? Rename Rajasthan as Kartavyasthan?
രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥിന്റെ പേരാണ് കര്‍ത്തവ്യ പഥ് എന്നാക്കി പുനര്‍നാമകരണം ചെയ്തത്. കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് പേരുമാറ്റത്തിന് പിന്നിലെ കാരണം.ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്സ്വേ’ എന്ന് അറിയപ്പെട്ടിരുന്ന ഈ രാജ് പഥാണ് ഇനി കര്‍ത്തവ്യ പഥായി അറിയപ്പെടുക.
Read Also: രാജ്പഥ് ഇന്ന് മുതൽ കർത്തവ്യ പഥ് എന്ന് അറിയപ്പെടും
സ്വാതന്ത്ര്യത്തിനുശേഷം കിങ്സ്വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കര്‍ത്തവ്യപഥ്’ എന്നാക്കി മാറ്റിയത്.13,500 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.
Story Highlights: shashi tharoor tweet about rajpath renaming as Kartavyapath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here