മുഖ്യമന്ത്രി സംബന്ധിച്ച സർവ്വേയെ കുറിച്ച് ലീഗിന് അറിയില്ല, യുഡിഎഫ് ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ഉണ്ടാകും: പിഎംഎ സലാം

മുഖ്യമന്ത്രി സംബന്ധിച്ച സർവ്വേയെ കുറിച്ച് ലീഗിന് അറിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി PMA സലാം. യുഡിഎഫ് ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ലീഗ് ഉണ്ടാകും.യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം എന്നാണ് ലീഗിന്റെ അഭിപ്രായം. അതിനായി മുന്നണി വിപുലീകരണം വേണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പി വി അൻവർ വിഷയത്തിലും ലീഗിന് അതേ നിലപാടാണ്.
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് പി.എം.എ സലാം പറഞ്ഞു. വിഷയത്തില്‍ ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു. സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് സമസ്ത.
സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം. ഇന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. രേഖാമൂലം സര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിച്ചിട്ടും വിഷയം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഇതോടെയാണ് പ്രതിഷേധത്തിലേക്ക് കടക്കുന്നതെന്നുമാണ് സമസ്ത നിലപാട്.
സ്‌കൂള്‍സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും സമസ്ത നേതാക്കള്‍ പറയുന്നു . നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Story Highlights : pma salam about CM Candidate survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here