സർക്കിളിന് പുറത്ത് 5 ഫീൽഡർമാർ, നോ-ബോൾ കൈയ്യോടെ പൊക്കി സിക്സർ പറത്തി സ്മിത്ത്; പ്രശംസിച്ച് സോഷ്യൽ മീഡിയ| VIDEO

വിരാട് കോലി തൻ്റെ സെഞ്ച്വറി വരൾച്ച ഏഷ്യാ കപ്പിൽ അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം, ഓസ്‌ട്രേലിയുടെ സ്റ്റീവ് സ്മിത്തും രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടി. ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ 105 റൺസാണ് ഓസീസ് മുൻ നായകൻ നേടിയത്. ഇപ്പോൾ ഇതാ സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയും രംഗത്ത്. പക്ഷേ സെഞ്ച്വറിയുടെ പേരിൽ അല്ല മറിച്ച്, കളിയിൽ താരം പുലർത്തുന്ന അസാമാന്യ വൈഭവത്തിനാണ് കൈയ്യടി നേടുന്നത്.
ന്യൂസീലൻഡ് ബൗളർ ജെയിംസ് നീഷാം എറിഞ്ഞ 38 ആം ഓവറിലാണ് സംഭവം. 37 ആം ഓവറിലെ രണ്ടാം പന്ത് സ്‌ക്വയർ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സ്മിത്ത് സിക്സർ പറത്തി. നോ-ബോൾ എന്ന് അറിഞ്ഞുകൊണ്ടായിരുന്നു താരം റിസ്കി ഷോട്ട് കളിച്ചത്. സർക്കിളിന് പുറത്തുള്ള ഫീൽഡർമാരുടെ എണ്ണത്തെ കുറിച്ച് സ്മിത്ത് അമ്പയർമാരെ ഓർമ്മിപ്പിച്ചതിന് ശേഷമാണ് അതിന് നോ-ബോൾ നൽകിയത്. സർക്കിളിന് പുറത്ത് കൂടുതൽ ഫീൽഡർമാർ ഉണ്ടെന്ന് സ്മിത്ത് സ്‌ക്വയർ ലെഗ് അമ്പയറോട് എണ്ണി കാണിച്ചു.
The game awareness of Steve Smith is just extraordinary.pic.twitter.com/GE4eyIuhtB
— Johns. (@CricCrazyJohns) September 11, 2022
നിയന്ത്രണങ്ങൾ അനുസരിച്ച് സർക്കിളിനുള്ളിൽ ഒരു ഫീൽഡർ കുറവായതിനാൽ മുൻ ഓസ്‌ട്രേലിയൻ നായകന്റെ നിരീക്ഷണം പൂർണ്ണമായും ശരിയാണെന്ന് തെളിഞ്ഞു. സ്മിത്തിന്റെ ഗെയിം അവയർനെസ്സ് കമന്റേറ്റർമാരെ പോലും അമ്പരപ്പിച്ചു. ഇതിൻ്റെ വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആണ്. അതേസമയം ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 267 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് തകർപ്പൻ സെഞ്ചുറി നേടിയപ്പോൾ ലബുഷെയ്ൻ (52), അലക്സ് കാരി (42 നോട്ടൗട്ട്) എന്നിവരും ഓസീസിനായി തിളങ്ങി.
Story Highlights: Steve Smith slogs Jimmy Neesham for massive six, tells umpire it was a no-ball – watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here