Advertisement

വിഴിഞ്ഞം തുറമുഖം; നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത, തുടർച്ചയായ മൂന്നാം ആഴ്ചയും പള്ളികളിൽ സർക്കുലർ

September 11, 2022
1 minute Read

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. പള്ളികളിൽ വീണ്ടും സർക്കുലർ. പാളയം പള്ളിയിൽ സർക്കുലർ വായിച്ചു.

മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.

ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18 ന് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരം ന്യായമാണെന്ന് അധികാരികൾ പോലും അംഗീകരിക്കുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടേതാണ് ആഹ്വാനം.

Story Highlights: Vizhinjam Port; Latin Archdiocese tightens its position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top