Advertisement

ഗേറ്റ് തുറക്കാന്‍ താമസിച്ചതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; കോളജ് അധ്യാപികയ്‌ക്കെതിരെ കേസ്

September 11, 2022
7 minutes Read

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കോളജ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്ത് പല തവണ അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതിന് പിന്നാലെയാണ് കേസ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നോയിഡയിലെ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിലെത്തിയ കോളജ് പ്രൊഫസറായ സ്ത്രീ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്ത് പല തവണ പ്രഹരിക്കുന്ന വിഡിയോയാണ് വൈറലായത്. (Woman caught on camera slapping security guard repeatedly noida)

വിഡിയോ വ്യാപകമായി പ്രചരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകള്‍ യുവതിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. സുതപദാസ് എന്ന യുവതിയാണ് സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ചത്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

ഗേറ്റ് തുറക്കാന്‍ താമസിച്ചു എന്നാരോപിച്ചാണ് യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതെന്നാണ് വിവരം. യുവതി സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെ പാഞ്ഞടുക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതും അവരിലൊരാളുടെ മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. നോയിഡയില്‍ മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭവ്യ റോയ് എന്ന യുവതിക്കെതിരെയും മുന്‍പ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

Story Highlights: Woman caught on camera slapping security guard repeatedly noida

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top