വയനാട്ടിൽ വില്ലനായി മഞ്ഞ കൊന്ന; സ്വാഭാവിക വനത്തിന് ഭീഷണിയാകുന്നു

വയനാട്ടിൽ സ്വാഭാവിക വനത്തിനു ഭീഷണിയായി അധിനിവേശ സസ്യങ്ങൾ പടർന്നു പിടിക്കുന്നു. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കി കഴിഞ്ഞു. 22 അധിനിവേശ സസ്യങ്ങൾ വനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുമ്പോഴും ഇവ നിർമാർജന ചെയ്യാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഇല്ല. ( yellow konna pose threat to wayanad )
വയനാട് വന്യജീവി സങ്കേതത്തിൽ കേരള വനഗവേഷണ കേന്ദ്രം കണ്ടെത്തിയത് 22 ഇനം അധിനിവേശ സസ്യങ്ങളെയാണ്. ഇതിൽ തന്നെ വനത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ് സെന്ന സ്‌പെക്ടബിലിസ് എന്ന ശാസ്ത്രീയ നാമമുള്ള സ്വർണ്ണക്കൊന്ന.
അതിവേഗം മുത്തങ്ങയടക്കമുള്ള വയനാടൻ കാടുകളിൽ രക്ഷസ കൊന്നയെന്നും വിളിപ്പേരുള്ള വൃക്ഷം പടരുകയാണ്. അധിനിവേശ സസ്യങ്ങൾ നിർമാർജനം ചെയ്യുമെന്ന മുൻ വനം വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. ഇന്ന് കോടികൾ മുടക്കിയാൽ പോലും പൂർണ്ണമായും രക്ഷസകൊന്നയെ നിർമാർജ്ജനം ചെയ്യുക സാധ്യമല്ലെന്നണ് പഠനങ്ങൾ പറയുന്നത്.
സ്വാഭാവിക വനത്തിന്റെ തകർച്ചയോടെ ജൈവ സമ്പത്തിലുണ്ടാകുന്ന കുറവ് വന്യമൃഗങ്ങളെ കാടിറക്കുകയും ചെയ്യും.
Story Highlights: yellow konna pose threat to wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here