വയനാട് ഫണ്ട് പിരിവ്: യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി

വയനാട് ഫണ്ട് പിരിവില്‍ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. 50,000 രൂപയെങ്കിലും പിരിച്ചു നല്‍കാത്തവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കി.
സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നത്. പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടി. എന്നാല്‍, ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. അത് ചോദ്യം ചെയ്തവര്‍ക്കെതിരെയാണ് നടപടി എന്നാണ് ചില കോണുകളില്‍ നിന്നുയരുന്ന ആക്ഷേപം.
യൂത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം ചേര്‍ന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
Story Highlights : Wayanad fundraising: action in Youth Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here