Advertisement

സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്, പ്രതിപക്ഷം ക്രിയാത്മകം: സ്‌പീക്കർ എ എന്‍ ഷംസീര്‍

September 12, 2022
2 minutes Read

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തതില്‍ നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. സർക്കാർ പ്രവർത്തനം ജനഹിതം അറിഞ്ഞ്. കേരളത്തിന്‍റേത് കാലത്തിന് മുന്നേ സഞ്ചരിച്ച നിയമസഭയാണ്. മഹത്തായ ചരിത്രമുള്ള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിനും സഹകരണ വാഗ്ദാനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. (a n shamseer about kerala niyamasabha).

കേരള മാതൃകയാണ്. ഭരണഘടനമൂല്യങ്ങളും, നിയമസഭ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. അതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

Read Also: Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതേസമയം കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Story Highlights: a n shamseer about kerala niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top