ബ്രഹ്‌മാസ്ത്ര, ആര്‍ആര്‍ആര്‍, കെജിഎഫ് 2; ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഹിറ്റായതാര്?

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായകരായി വരുന്ന ബ്രഹ്‌മാസ്ത്ര സെപ്റ്റംബര്‍ 9 നാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. 300 കോടി രൂപ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആഗോളതലത്തില്‍ മൊത്തം 75 കോടി രൂപയാണ് നേടിയത്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറാനുള്ള കുതിപ്പിനിടെ ആദ്യ വാരാന്ത്യത്തില്‍ ബ്രഹ്‌മാസ്ത്ര ലോകമെമ്പാടും നേടിയത് 225 കോടിയാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോളിവുഡിലെ ബാക് ടു ബാക്ക് ഫ്‌ളോപ്പുകള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും ഇടയിലാണ് ബ്രഹ്്മാസ്ത്രയുടെ പ്രദര്‍ശനം തുടരുന്നത്.
ഇന്ത്യയില്‍ 5100 സ്‌ക്രീനുകളിലും വിദേശത്ത് 3800 സ്‌ക്രീനുകളിലുമായി 8900 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഏപ്രില്‍ 14നായിരുന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത യഷ് ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ വന്‍ തരംഗമായിരുന്നു ചിത്രം. ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫ് 2 പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ ചിത്രം ലോകമെമ്പാടുമായി 193 കോടി നേടിയെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ആകെ കളക്ഷന്‍ ഏകദേശം 434.70 കോടി രൂപയായിരുന്നു.
Read Also: ത്രില്ലടിപ്പിച്ച് പൊന്നിയൻ സെൽവൻ; ട്രെയ്‌ലർ പുറത്ത്
ബ്രാഹ്‌മാസ്ത്രയും കെജിഎഫും ബോക്‌സോഫീസില്‍ ഹിറ്റ് ആയപ്പോള്‍ കളക്ഷനില്‍ തരംഗം സൃഷ്ടിച്ചത് ആര്‍ആര്‍ആര്‍ ആയിരുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച എസ്.എസ് രാജമൗലി ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 500 കോടി രൂപയാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നത്.
Story Highlights: Brahmastra vs KGF 2 vs RRR opening weekend collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here