അട്ടപ്പാടിയിൽ മൂന്നുവയസുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ

അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എല്ലിലാണ് (ഡിസീസ് ഡയഗ്നോസിസ് ലാബ്) പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് ഷോളയൂരിലെ കുട്ടിയെ നായ കടിച്ചത്.
തിരുവോണ ദിവസം വീട്ടുമുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ആദിവാസി ബാലനെയാണ് നായ ആക്രമിച്ചത്. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്റെയും പാർവതിയുടെയും മകൻ ആകാശിനാണ് (3) 8ന് വൈകിട്ട് ആറോടെ പട്ടിയുടെ കടിയേറ്റത്. കണ്ണിനോടു ചേർന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കുട്ടിയെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കാറ്റഗറി 3ൽ ഉൾപ്പെട്ട മുറിവായതിനാൽ കുട്ടിക്കു പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിലേക്കു മടങ്ങിയ കുട്ടിയെ പിറ്റേന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്ത ശേഷം ഇന്നലെയാണ് കുട്ടി ആശുപത്രി വിട്ടത്.
Story Highlights: stray dog bitten a three-year-old boy in Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here