Advertisement

ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി

September 13, 2022
2 minutes Read
Aluva-Perumbavoor Road High Court

ആലുവ – പെരുമ്പാവൂർ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതിൽ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ കലക്ടർക്കും, വിജിലൻസിനുമാണ് നിർദേശം. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തിനിടെ റോഡ് വീണ്ടും തകർന്നതിലാണ് വിശദീകരണം നൽകേണ്ടത് ( Aluva-Perumbavoor Road High Court ).

പത്തുലക്ഷം മുടക്കി ഒരുമാസം മുമ്പാണ് ആലുവ–പെരുമ്പാവൂർ സംസ്ഥാനപാത അറ്റകുറ്റപ്പണി നടത്തിയത്. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റർ റോഡിലാണ് ഇപ്പോൾ നടുവൊടിക്കുന്ന കുഴികൾ. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

പശവച്ചാണോ റോഡിലെ കുഴിയടയ്ക്കുന്നതെന്ന ഹൈക്കോടതിയുടെ പരിഹാസത്തിനും ശേഷമായിരുന്നു കുട്ടമശ്ശേരിയിലെ ഈ കുഴിയടയ്ക്കൽ പ്രഹസനം. നിരന്തര പരാതികൾക്കൊടുവിലാണ് കുഴിയടയ്ക്കാൻ ധനമന്ത്രി പ്രത്യേകമായി പത്തു ലക്ഷം അനുവദിച്ചത്. ഇരുചക്ര യാത്രക്കാരാണ് പതിവു പോലെ അപകടത്തിൽപ്പെടുന്നതിലേറെയും.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് സ്കൂട്ടർ കുഴിയിൽവീണുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അഞ്ചു വർഷത്തിലധികമായി ഈ റോഡിൽ റീ ടാറിങ് നടത്തിയിട്ട്. ഇതേതുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.

Story Highlights: Aluva-Perumbavoor Road High Court Seeks Explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top