Advertisement

‘തെരുവുനായ്ക്കളെ കൊല്ലുന്നതുകണ്ടാല്‍’; ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ്

September 13, 2022
2 minutes Read
animal lover's facebook post

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്‌നേഹികളുടെ ഗ്രൂപ്പ്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് പേജിലാണ് തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നത് കണ്ടാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കില്‍ അത്, പൊലീസ് സ്റ്റേഷന്‍ ഏരിയ എന്നിവ ‘PFA Trivandrum pfatvm7700@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Read Also: മലപ്പുറത്ത് തെരുവുനായ്ക്കൾ കുറുകെച്ചാടി; ബൈക്ക് യാത്രികന് പരുക്ക്

വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. ‘ഓര്‍മിക്കുക..തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരം’ എന്നും കുറിപ്പില്‍ പറയുന്നു.

Read Also: കൊല്ലത്ത് ചത്ത നായയുടെ ജഡം പുറത്തെടുത്തുള്ള പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു

Story Highlights: animal lover’s facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top