എം. സ്വരാജ് സംഘപരിവാറിന്റെ നാവ്; കടുത്ത ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് സംഘപരിവാറിന്റെ നാവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസ്സിന്റെ ജാഥയെ പരിഹസിക്കുന്ന സംഘപരിവാർ നാവായ സ്വരാജ് ആ സമയം കൊണ്ട് യച്ചൂരിയെയും പിണറായിയെയും കൊണ്ട് ഗുജറാത്തിൽ ഒരു പദയാത്ര നടത്തിക്കണമെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ( M Swaraj criticizes Rahul Mamkootathil ).
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന് മറുപടിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്. ഇന്നലെ നടന്ന 24 എൻകൗണ്ടറിലെ ചർച്ച പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുമുണ്ട്.
Read Also: ഭാരത് ജോഡോ യാത്ര മൂന്നാം ദിനം,സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും
ഇന്ത്യയിൽ സംഘപരിവാറിനെതിരെ പോരാടുന്ന പ്രധാന ശക്തി കോൺഗ്രസ് തന്നെയാണ്. സംഘപരിവാറിന് പ്രയോജനകരമായ വാദങ്ങളാണ് എം. സ്വരാജ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പുമായി പദയാത്രയ്ക്ക് ബന്ധമില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയാണ് യാത്ര ഉയർത്തിക്കാട്ടുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തുന്നത് ബി.ജെ.പിയുടെ എ ടീമായ സിപിഐഎമ്മും എം. സ്വരാജുമൊക്കെയാണെന്നും അദ്ദേഹം വിമർശിച്ചു.
ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നുമായിരുന്നു സ്വരാജിന്റെ വിമർശനം. ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കിടക്കാൻ കണ്ടയ്‌നർ മുറികൾ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്‌നറുകളാണ് കിടക്കാൻ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടയ്‌നറുകളിൽ ഒരുക്കിയിട്ടുള്ളത്.
Story Highlights: M Swaraj criticizes Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here