Advertisement

ബാബർ അസമിൻ്റെ കവർ ഡ്രൈവിനെപ്പറ്റി പാകിസ്താനിലെ ഫിസിക്സ് പാഠഭാഗം

September 14, 2022
2 minutes Read

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിൻ്റെ കവർ ഡ്രൈവുമായി ബന്ധപ്പെട്ട് സ്കൂൾ പാഠഭാഗം. പാകിസ്താനിലെ 9ആം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഫിസിക്സ് പുസ്തകത്തിലാണ് ബാബറിൻ്റെ കവർ ഡ്രൈവുമായി ബന്ധപ്പെട്ട പാഠഭാഗമുള്ളത്. സമകാലിക ക്രിക്കറ്റിൽ ഏറ്റവും മനോഹരമായി കവർ ഡ്രൈവ് കളിക്കുന്ന താരങ്ങളിൽ ഒരാളാണ് ബാബർ അസം.

കൈനറ്റിക് എനർജിയുമായി ബന്ധപ്പെട്ട പാഠഭാഗത്താണ് ബാബറിൻ്റെ കവർ ഡ്രൈവിനെപ്പറ്റി പരാമർശമുള്ളത്. ‘തൻ്റെ ബാറ്റിൽ നിന്ന് പന്തിലേക്ക് 150 ജൂൾസ് കൈനറ്റിക് എനർജി പ്രയോഗിച്ച് ബാബർ അസം ഒരു കവർ ഡ്രൈവ് കളിച്ചു. പന്തിൻ്റെ മാസ് 120 ഗ്രാം ആണെങ്കിൽ ആ പന്ത് എത്ര വേഗത്തിൽ ബൗണ്ടറിയിലേക്ക് പോകും?’- ഇങ്ങനെ ഒരു ചോദ്യവും ആ ചോദ്യത്തിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തണമെന്നും പാഠഭാഗത്തിലുണ്ട്.

അതേസമയം, എംസിസിയുടെ നിയമപ്രകാരം പുരുഷന്മാർ കളിക്കുന്ന ഒരു മാച്ചിൽ ക്രിക്കറ്റ് പന്തിൻ്റെ ഭാരം 155.9 ഗ്രാം മുതൽ 163 ഗ്രാം വരെ ആവണം. വനിതകളുടെ മാച്ചിൽ 140 മുതൽ 150 വരെ ഗ്രാം ഭാരമുള്ള പന്തും ഉപയോഗിക്കണം.

Story Highlights: babar azam cover drive pakistan text book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top