ബഹ്റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന്; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

ബഹ്‌റൈനിൽ നവംബർ 12 നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്തംബർ 15 വ്യാഴാഴ്ച മുതൽ ബഹ്റൈനിലെ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.
സെപ്തംബർ 15 മുതൽ സെപ്തംബർ 21 വരെ ഒരാഴ്ചത്തേക്ക് നാല് കേന്ദ്രങ്ങളിലെ ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ ലിസ്റ്റുകൾ പ്രദർശിപ്പിക്കുമെന്ന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ ഒപിനിയൻ കമ്മീഷൻ ചെയർമാനും 2022 ഇലക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് ഹംസ അറിയിച്ചു. വൈകിട്ട് 5 മുതൽ 9 വരെയാണ് ലിസ്റ്റുകൾ പ്രദർശിപ്പിക്കുന്നത്.
Read Also: ശ്രാവണ മഹോത്സവത്തിന് ബഹ്റൈനിൽ തിരി തെളിഞ്ഞു
നവംബർ 12ന് രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്. റീപോളിങ് ആവശ്യമായി വന്നാൽ നവംബർ 19ന് നടക്കും.
Story Highlights: Bahrain parliamentary election on November 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here