കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സഹോദരങ്ങളെ കുടുംബം തിരിച്ചറിഞ്ഞു.
Read Also: എറണാകുളത്ത് നിന്ന് കാണാതായ വിദ്യാർത്ഥികൾ പുലർച്ചെ വർക്കലയിലെത്തിയതായി ടവർ ലൊക്കേഷൻ
ഇരുവരും ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകൾ സൂചിപ്പിച്ചിരുന്നു. അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലീസിൽ പരാതി നൽകിയത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
Story Highlights: CCTV Footage of missing students Thampanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here