Advertisement

ചേര്‍ത്തല തിരോധാന കേസ്: ‘ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീ’; വെളിപ്പെടുത്തലുമായി കുടുംബാംഗം

7 hours ago
2 minutes Read
sebastain

ചേര്‍ത്തല തിരോധാനക്കേസുകളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കാണാതായ ഐഷയുടെ കുടുംബാംഗം. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീയാണെന്നും ഇവര്‍ക്ക് തിരോധാനക്കേസില്‍ പങ്കുണ്ടെന്നും സഹോദരപുത്രന്‍ ഹുസൈന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇക്കാര്യം ഹുസൈന്‍ അന്വേഷണ സംഘത്തോടും പറഞ്ഞു.

ഐഷയുമായി സെബാസ്റ്റ്യന് ബന്ധമില്ല. ബന്ധമുള്ള ആളുകളാണ് ഐഷയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 2012ല്‍ നടന്ന സംഭവമാണ്. സെബാസ്റ്റ്യനെ തന്നെയാണ് സംശയം – അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീക്ക് സെബാസ്റ്റ്യനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ വഴിയാണ് ഐഷ സെബാസ്റ്റ്യനെ ബന്ധപ്പെടുന്നത്. പിന്നീടുള്ള കാര്യങ്ങളിലും ഈ സ്ത്രീക്ക് കൃത്യമായ പങ്ക് ഉണ്ട് എന്നാണ് കുടുംബം വ്യക്തമാക്കുന്നു.

Read Also: ‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ

കഴിഞ്ഞ ദിവസം വരെ കേസില്‍ സെബസ്റ്റ്യന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നായിരുന്നു അനുമാനം. ഏന്നാല്‍ കൂടുതല്‍ പങ്കാളികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വിവരമാണ് ഇതോടെ പുറത്ത് വരുന്നത്. ഒറ്റപ്പെട്ട് കഴിയുന്ന സമ്പത്തിക ശേഷിയുള്ള സ്തീകളെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഒരു സ്ത്രീ ഇടനിലക്കാരിയായി നിന്നു എന്നാണ് ഐഷയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ സ്ത്രീയെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീടിനടുത്ത് തന്നെയുള്ള സ്ത്രീയാണ് ഇവര്‍.

Story Highlights : Murder accused Sebastian now linked to multiple missing women cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top