ഭൂട്ടാനിൽ മൈദ കിട്ടാനില്ല; ഇഷ്ടഭക്ഷണമായ മോമോസിന്റെ ലഭ്യതകുറഞ്ഞു

ഭൂട്ടാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മോമോസ് . തണുപ്പകറ്റാൻ ഇവിടുത്തുകാർ ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഈ ഭക്ഷണം മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ഭൂട്ടാനിൽ മൈദയുടെ ക്ഷാമം രൂക്ഷമായതോടെ കടകളിലും മറ്റും മോമോസ് ലഭിക്കാനില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യ മൈദയുടെ കയറ്റുമതി നിരോധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. മൈദാ മാവിന്റെ ലഭ്യതക്കുറവ് കാരണം അടുത്തിടെ ഒരു കടയുടമയ്ക്ക് 15 ദിവസത്തിലധികം അദ്ദേഹത്തിന്റെ ബേക്കറി അടച്ചിടേണ്ടിവന്നുവെന്ന് ക്വൻസൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ മാവിന്റെ വില കുതിച്ചുയരാൻ തുടങ്ങിയെന്നും ഇത് തങ്ങളുടെ ബിസിനസിനെ വലിയ തോതിൽ തടസ്സപ്പെടുത്തിയെന്നും ബേക്കറി ഉടമകൾ പറയുന്നു.
ഇന്ത്യയിൽ നിന്നാണ് മൈദ, ആട്ട തുടങ്ങിയവ ബേക്കറികളിലേക്കും റെസ്റ്റോറന്റുകളിലേക്കും എത്തുന്നത്.
എന്നാൽ ഇന്ത്യ ഇവയുടെ കയറ്റുമതിയിൽ നിയന്ത്രണം പ്രഖ്യാപിച്ചതുമുതൽ ഭൂട്ടാനിൽ മാവിന്റെ വിലയും ലഭ്യതക്കുറവും ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുമായാണ്.
Read Also: ബിഹാറില്‍ ആള്‍ക്കൂട്ടത്തിന് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരുക്ക്
സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഭൂട്ടാൻ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് 275 ദശലക്ഷത്തിലധികം വിലമതിക്കുന്ന 20,000 ടൺ ആട്ടയും മൈദയും ഇറക്കുമതി ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂട്ടാൻ ഒരു വർഷം ശരാശരി 1,600 ടൺ ഗോതമ്പ് മാവാണ് ഉത്പാദിപ്പിച്ചത്.
Story Highlights: Food businesses struggling without maida Bhutan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here