ആലിപ്പഴം പെറുക്കിയും മഴ ആസ്വദിച്ചും ദുബായിലേയും ഷാര്‍ജയിലേയും ജനങ്ങള്‍; വിഡിയോ

ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കൊപ്പമാണ് വിവിധ പ്രദേശങ്ങളില്‍ ആലിപ്പഴങ്ങളും പെയ്തിറങ്ങിയത്. (Heavy rains, ice lash Dubai, Sharjah uae)
ദുബായിലെ മുര്ഖ്വാബിലും ഷാര്‍ജയിലെ മ്ലീഹയിലും കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ റെഡ്, യെല്ലോ, ഓറഞ്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ആലിപ്പഴ വര്‍ഷത്തിന്റേയും നിരത്തുകളില്‍ മഴ കനക്കുന്നതിന്റേയും വിഡിയോ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിള്‍ നേരിയതോ ശക്തമായതോ ആയ മഴ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Story Highlights: Heavy rains, ice lash Dubai, Sharjah uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here