ഇടുക്കിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി ഉപ്പുതറ വളകോട്ടിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിൽ ആയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ( idukki husband arrested for wife suicide )
പത്തു മാസം മുൻപ് വിവാഹിതയായ എം.കെ. ഷീജ ഈ മാസം 9ന് രാവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഭർത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ പറഞ്ഞിരുന്നതാണ് സഹോദരൻ പറയുന്നത്.
Read Also: ഇടുക്കിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
മദ്യപിച്ചെത്തി ഷീജയുമായി ഭർത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം.
Story Highlights: idukki husband arrested for wife suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here