തനിക്കൊരു പക്ഷമേയുള്ളൂ, അത് സിപിഐ പക്ഷം മാത്രം; ചേരിമാറ്റ ആരോപണത്തില്‍ പ്രകാശ് ബാബു

സിപിഐയിലെ ചേരിമാറ്റത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു. തനിക്ക് ഒരു പക്ഷമേയുള്ളൂ അത് സിപിഐ പക്ഷമാണെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. സത്യവും മിഥ്യയും എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്ന കുറിപ്പിലാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
ഇസ്മയില്‍ പക്ഷത്തുനിന്ന് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് ചാഞ്ഞെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സി.പി.ഐ യുടെ കമ്മിറ്റികളുടെ നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം വളച്ചൊടിച്ചു മാധ്യമങ്ങള്‍ക്കു കൊടുക്കുന്നവര്‍ മാധ്യമങ്ങളുടെ വിശ്വസ്യതയെ തകര്‍ക്കുന്നതിന് വളമിടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
Read Also: സിപിഐയില്‍ ചേരിമാറ്റം; കാനത്തിനുവേണ്ടി മറുപടി പറഞ്ഞ് പ്രകാശ് ബാബു
‘എനിക്ക് ഒരു പക്ഷമേയുള്ളു. അത് സിപിഐ പക്ഷമാണ്. അതില്‍ എന്നെ വിശ്വസിക്കാം. സിപിഐയിലും ഒരു പക്ഷമേ പാടുള്ളൂ. അതില്‍ ഞാന്‍ വിശ്വസിക്കുന്നു’. പ്രകാശ് ബാബു നിലപാട് വ്യക്തമാക്കി.
Story Highlights: k prakash babu cpi facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here