തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിന്; ഹൈക്കോടതി

സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജനം തെരുവുനായ്ക്കളെ അടിച്ചുകൊന്ന് നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഡി.ജി.പിക്കാണ് ഹൈക്കോടതി നൽകി നൽകിയത്. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
Read Also: പച്ചമാംസം കഴിച്ചാൽ നായ്ക്കൾ അക്രമകാരികളാവുമോ?; വിദഗ്ധർ പറയുന്നതിങ്ങനെ
ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.
Story Highlights: Kerala Highcourt On Dog Attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here