Advertisement

കാത്തുനിന്നിട്ടും ആംബുലന്‍സ് വന്നില്ല; മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് ജെസിബിയില്‍

September 14, 2022
Google News 7 minutes Read

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കാത്തുനിന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ പകരമായി ഉപയോഗിച്ചത് ജെസിബി. ആംബുലന്‍സിനായി അരമണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ പരുക്കേറ്റയാളെ ജെസിബിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. മധ്യപ്രദേശിലെ ഗയ്തര്‍ലായിലാണ് സംഭവം നടന്നത്. ( Man taken to hospital in JCB after failing to get ambulance in madhyapradesh )

തിങ്കളാഴ്ച ബര്‍ഹി ഖതൗലി റോഡില്‍ രണ്ട് ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെയാണ് നാട്ടുകാര്‍ ജെസിബിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ വിഡിയോ ഒരു നാട്ടുകാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ജെസിബിയുടെ മുന്‍ഭാഗത്ത് കിടത്തിയാണ് നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കിട്ടാതെ വന്നപ്പോള്‍ നാട്ടുകാര്‍ ഓട്ടോറിക്ഷകളും മറ്റ് ചില സ്വകാര്യ വാഹനങ്ങളുമെല്ലാം സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും പഠിച്ചുവരികയാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രദീപ് മുഡിയ അറിയിച്ചു. യുവാവ് സുഖംപ്രാപിച്ചുവരികയാണ്.

Story Highlights: Man taken to hospital in JCB after failing to get ambulance in madhyapradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here