മെമ്പർഷിപ്പ് ക്യാമ്പയിനും പുനഃസംഘടനയും; മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും, തുടർന്നുള്ള പുനഃസംഘടനയുമാകും യോഗത്തിൽ പ്രധാന ചർച്ച. സെപ്റ്റംബർ ആദ്യ വാരം തുടങ്ങുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഇനിയും തുടങ്ങാനായിട്ടില്ല. സാങ്കേതികമായ കാരണങ്ങൾ കൊണ്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ വൈകുന്നതെന്നാണ് നേതൃത്വം വിശദീകരിച്ചത് ( Muslim League state working committee meeting ).
മെമ്പർഷിപ്പ് ക്യാമ്പയിൻ നീളുന്നത് യോഗത്തിൽ ഗൗരവ ചർച്ചയാകും. ഇതോടൊപ്പം പുനഃസംഘടനക്ക് മുന്നോടിയായി നടപ്പിലാക്കുന്ന പാർട്ടി ഭരണഘടനാ ഭേദഗതിയും യോഗത്തിൽ പ്രധാന ചർച്ചയാകും. ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലെ അജണ്ടയാകും.
Story Highlights: Muslim League state working committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here