ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ജഴ്സി അവതരിപ്പിച്ചു

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ജഴ്സി അവതരിപ്പിച്ചു. രാജ്യത്തിൻ്റെ തദ്ദേശീയമായ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. നിലവിലെ ജേതാക്കൾ കൂടിയായ ഓസ്ട്രേലിയ ഒക്ടോബർ 22ന് ന്യൂസീലൻഡിനെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരം കളിക്കുക.
ടി-20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. നിക്കോളാസ് പൂരാൻ്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ സൂപ്പർ താരങ്ങളായ സുനിൽ നരേനും ആന്ദ്രേ റസലിനും ഇടംലഭിച്ചില്ല. പുതുമുഖങ്ങളായ യാനിക് കരിയ, റയ്‌മൻ റീഫർ എന്നിവർ ടീമിൽ ഉൾപ്പെട്ടിടുണ്ട്. മുതിർന്ന താരമായ എവിൻ ലൂയിസും ടീമിൽ ഇടംപിടിച്ചു.
Read Also: ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു; മഹ്‌മൂദുള്ള പുറത്ത്
ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിൽ കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല.
Read Also: ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്; നരേനും റസലും ഇല്ല
ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്ക് പകരം നസ്‌മുൽ ഹുസൈൻ, ലിറ്റൺ ദാസ്, യാസിർ അലി, നൂറുൽ ഹസൻ, ഹസൻ മഹ്‌മൂദ് എന്നിവർ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടു. ഷൊരീഫുൽ ഇസ്ലാം, റിഷാദ് ഹുസൈൻ, മെഹദി ഹസൻ, സൗമ്യ സർക്കാർ എന്നിവരാണ് റിസർവ് താരങ്ങൾ. ഷാക്കിബ് അൽ ഹസൻ ടീമിനെ നയിക്കും.
Story Highlights: t20 world cup australia jersey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here