Advertisement

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ

September 14, 2022
1 minute Read

അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഇക്കാര്യം അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് നേരത്തെ ഫിഫ വിലക്കേർപ്പെടുത്തിയിരുന്നതിനാൽ ലോകകപ്പ് നടത്തിപ്പവകാശം ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന ഭീതിയുണ്ടായിരുന്നു. എന്നാൽ, ഈ വിലക്ക് ഫിഫ നീക്കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

ഒക്ടോബർ 11 മുതൽ 30 വരെ രാജ്യത്തെ മൂന്ന് വേദികളിലായാണ് ലോകകപ്പ് നടക്കുക. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീൽ സ്‌റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങൾ. ഇന്ത്യ ഉൾപ്പെടെ 16 ടീമുകൾ ലോകകപ്പിൽ മത്സരിക്കും. ഒക്ടോബർ 11ന് സൂപ്പർ ടീമായ യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതാദ്യമായാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പ് കളിക്കുക. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പ് യോഗ്യത നേടിയത്.

Story Highlights: under 17 womens world cup india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top